ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/szM5AgaNz7n9kb1LlAeK.jpg)
വയനാട്: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനി പിടിയില്‍. മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്.
Advertisment
0.06 ഗ്രാം തൂക്കമുള്ള എല്‍.എസ്.ഡി. സ്റ്റാമ്പുമായെത്തിയ ഇവരെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടുകയായിരുന്നു. മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്.