മാനന്തവാടി: വയനാട് കല്ലോടി കയ്യോത്തിൽ മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ (47) ആണ് മരിച്ചത്.
ശനിയാഴ്ച വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.
പരേതനായ ഔസേപ്പ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്‌സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ