രാഹുലില്‍ വിശ്വാസമുണ്ട്, സന്ദര്‍ശനം ആശ്വാസമായി; വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി പോളിന്റെ കുടുംബം

New Update
paul878Untitled

മാനന്തവാടി: രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം നല്‍കിയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ ഭാര്യ. 'എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.

Advertisment

ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി'-. പ്രതീക്ഷയുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം.

വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു.

'പഠനത്തിന്റെ കാര്യം പറഞ്ഞു. വീട് മുന്നോട്ട് പോകാനുള്ള ആവശ്യങ്ങള്‍ ചോദിച്ചു. പഠനത്തിന്റെ കാര്യം നടപ്പിലാക്കാമെന്നാണ് പറഞ്ഞത്. ചോദിച്ച ആവശ്യങ്ങളെല്ലാം ചെയ്തതരാമെന്നാണ് പറഞ്ഞത്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കാവശ്യമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അത് ചെയ്തുതരാമെന്ന് പറഞ്ഞിട്ടുണ്ട്.

എംപി നേരിട്ട് പറയുമ്പോള്‍ അതില്‍ വിശ്വാസമുണ്ട്.' എന്നായിരുന്നു മകളുടെ പ്രതികരണം.കൊല്ലപ്പെട്ട അജിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാഹുല്‍ പോളിന്റെ വീട്ടിലെത്തിയത്. എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയ ശേഷമാണ് അജിയുടെ വീട്ടില്‍ നിന്നും രാഹുല്‍ മടങ്ങിയത്.

കെ സി വേണുഗോപാല്‍ എം പി, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിര്‍ത്തിവയ്ച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയത്.

Advertisment