കൽപ്പറ്റ: മീൻവിലകുറച്ചു വിൽപ്പന നടത്തിയെന്ന് ആരോപിച്ച് കച്ചവടക്കാരനെ ഒരു സംഘം ആളുകൾ മർദിച്ചെന്ന് പരാതി. വയനാട് മുട്ടിൽ ജംഗ്ഷനിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം.
പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന ആളെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു.
സംഭവത്തിൽ കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.