New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കൽപ്പറ്റ: വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു മില്ലില്‍നിന്ന് കിറ്റുകള്‍ പിടികൂടിയത്.
Advertisment
കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോടുചേർന്നുള്ള മില്ലിൽനിന്നാണ് കിറ്റുകൾ കണ്ടെത്തിയത്.
പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രം പതിച്ച കിറ്റുകളാണ് പിടിച്ചെടുത്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്–2 കോടതി അനുമതി നല്‍കിയതിന് ശേഷമാണ് പൊലീസ് കേസെടുത്തത്.