New Update
/sathyam/media/media_files/RAicP8RT3ZYQN2nsIR7P.jpg)
വൈത്തിരി: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.
Advertisment
കഴിഞ്ഞ 18 നാണ് രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം.
വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രണ്ടോ-മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ മുറിവിലും അസ്വാഭാവികതയുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. സാധാരണ തൂങ്ങിമരണത്തിൽ കാണാത്ത തരം മുറിവുകളാണ്.