/sathyam/media/media_files/uukxYMXXkKMQKwV7YoXH.jpg)
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം. പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വഴി തടഞ്ഞതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഹൃദയാഘാതത്തിന് കാരണം.
കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് സംഘടിച്ചു.
വളരെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജീവനക്കാരനെ പ്രതിഷേധക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെയാണ് കേണിച്ചിറയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡവുമായി ചിലർ എത്തി ജഡം വാഹനത്തിന്റെ ബോണറ്റിൽ വച്ചുകെട്ടി പ്രതിഷേധിച്ചു.