'നിയന്ത്രിത വേട്ടയാടലിന് നയം വേണം'; പിവി അന്‍വര്‍ സുപ്രീംകോടതിയില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന തടയണ രണ്ടാഴ്ചക്കകം പൊളിച്ചുനീക്കും

കല്‍പ്പറ്റ: വന്യജീവികളെ നിയന്ത്രിക്കാന്‍ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Advertisment

കേരളത്തില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ, സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിയന്ത്രിതമായ വേട്ടയാടല്‍ അനുവദിച്ചിട്ടുണ്ട്. അതുപോലെ, വന്യജീവി ആക്രമണം തടയാനായി നിയന്ത്രിതമായ വേട്ടയാടലിന് നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Advertisment