Advertisment

മണ്ഡലത്തില്‍ എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണം, വയനാടിനായി പ്രത്യേക പ്രകടനപത്രിക ഇറക്കണം; രാഹുല്‍ ഗാന്ധിക്ക് മാനന്തവാടി രൂപതയുടെ കത്ത്

രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം, വയനാട് വഴി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണം, ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം എന്നീ കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
rahul newsUntitled.jpg

കല്‍പ്പറ്റ: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എംപിക്ക് വയനാടിന്റെ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈമാറി മാനന്തവാടി രൂപത.

Advertisment

മണ്ഡലത്തില്‍ എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണമെന്നും വയനാടിനായി പ്രത്യേക പ്രകടനപത്രിക ഇറക്കണം എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കത്താണ് കൈമാറിയത്.

 മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.

വികസനത്തിനായി കേന്ദ്ര ഫണ്ട് വേണം, വന്യ ജീവി ശല്യത്തിന് പരിഹാരം കാണണം, വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, നശിപ്പിക്കപ്പെടുന്ന കൃഷിക്ക് നഷ്ടപരിഹാരം നല്‍കണം, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കണം, വയനാട്ടില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും വേണം, ആരോഗ്യ-ഗതാഗത രംഗത്ത് വികസനം വേണം, മെഡിക്കല്‍ കോളജ് വേണം, വയനാട്ടിലേക്ക് ബദല്‍ പാതകള്‍ നിര്‍മിക്കണം, ദേശീയപാത വികസനം വേഗത്തിലാക്കണം.

രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം, വയനാട് വഴി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണം, ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം എന്നീ കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment