New Update
/sathyam/media/media_files/fnGz8dsVh3iEzL1vNzv5.jpg)
വയനാട്: കാട്ടാന ചവിട്ടിക്കൊന്ന വയനാട് പടമലയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി.
Advertisment
രാവിലെ 7.45 ഓടെ അജീഷിന്റെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജില്ലയിലെ മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ 8 മണി വരെ ഇവിടെ തങ്ങിയ ശേഷം രാഹുൽ ഗാന്ധി, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച വാച്ചർ പോളിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാഹുൽ ഗാന്ധി എത്തിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഈ വീടിന് മുന്നിൽ തടിച്ചുകൂടിയത്.
അജീഷിനെ ചവിട്ടിക്കൊന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയെ ഇതുവരെ തളയ്ക്കാനും ജനവാസ മേഖലയ്ക്ക് സമീപത്ത് നിന്ന് മാറ്റാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.