പൂക്കോട് വെറ്ററിനറി കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ; അവര്‍ അത് ഭീഷണികൊണ്ടും ഏകാധിപത്യം കൊണ്ടും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിര്‍ത്തിയിട്ടുള്ളതാണ്; ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തനിക്ക് ചായ്‌വില്ല. സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എസ്എഫ്‌ഐയില്‍ നിന്ന് താന്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളാണെന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിനി

New Update
sfi9Untitled77

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കോളേജിലെ എസ്എഫ്ഐക്കാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സീനിയർ വിദ്യാർത്ഥിനി രം​ഗത്ത്. കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ.

Advertisment

അവര്‍ അത് ഭീഷണികൊണ്ടും ഏകാധിപത്യം കൊണ്ടും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിര്‍ത്തിയിട്ടുള്ളതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയോടും തനിക്ക് പ്രത്യേകിച്ച് ചായ്‌വില്ല.

സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എസ്എഫ്‌ഐയില്‍ നിന്ന് താന്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളാണെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ അവസാനവര്‍ഷ ഇന്റേണ്‍ഷിപ്പ് വിദ്യാർത്ഥി പറഞ്ഞു.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് എസ്എഫ്‌ഐയുടെ യൂണിറ്റ് മെമ്പേഴ്‌സ് ക്ലാസില്‍ വന്നു. പൂരിപ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്പര്‍ഷിപ്പ് സ്ലിപ് കയ്യില്‍ തന്നു. എല്ലാവരും പൂരിപ്പിക്കുകയും ചെയ്തു. ഈ കാംപസില്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൊടി നാട്ടാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഒരു ഭീഷണി സ്വരത്തിലായിരുന്നു പറഞ്ഞത്. ഏക ജനാധിപത്യ പ്രസ്ഥാനമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമല്ലേയെന്ന് ചോദിക്കുമ്പോള്‍ കാരണം പറഞ്ഞത് വെറ്ററിനറി കമ്മ്യൂണിറ്റി എന്ന് പറയുന്നത് വളരെ ചെറുതാണ്.

അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് നല്ലത് എന്നായിരുന്നു. കെഎസ്‌യു, എംഎസ്എഫ് പോലുള്ള സംഘടനകള്‍ വന്നാല്‍ ഇവിടെ വര്‍ഗീയത വളരുമെന്നും പറഞ്ഞിരുന്നതായി വിദ്യാർത്ഥിനി പറഞ്ഞു.

Advertisment