New Update
/sathyam/media/media_files/iCh95eHUT74bDTeYit5D.jpg)
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിസിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി പൊലീസ് റിപ്പോർട്ട്. സിദ്ധാർത്ഥ് മരിച്ച ദിവസം ഉച്ച മുതൽ വി സി ഡോ. എം ആർ ശശീന്ദ്രനാഥ് ക്യാംപസിൽ ഉണ്ടായിരുന്നു.
Advertisment
മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാൻ വിസി തയ്യാറായില്ല. മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ നടത്തുകയായരുന്നു ശശീന്ദ്രനാഥ്. അഭിമുഖം കഴിഞ്ഞ് 21നാണ് വിസി ക്യാംപസിൽ നിന്ന് പോയത്.
സിദ്ധാർത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായും റിപ്പോർട്ടുണ്ട്. പ്രതികൾ തന്നെയാണ് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം അഴിച്ചത്.
മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോൺ പ്രതികൾ പിടിച്ചുവെച്ചതായും തിരികെ നൽകിയത് 18-ന് രാവിലെയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.