New Update
/sathyam/media/media_files/3bsBFdZdjcxwhYQdzOvX.jpg)
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി പ്രതികള്‍. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്.
Advertisment
ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു.
മര്‍ദ്ദനമേല്‍ക്കുന്ന കാര്യം പുറത്ത് അറിയാതിരിക്കാന്‍ സിദ്ധാര്‍ത്ഥന്റെ ഫോണ്‍ അക്രമി സംഘം പിടിച്ചു വെച്ചിരുന്നു. പ്രതികളുടെ നേതൃത്വത്തിലാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹം അഴിച്ചെടുത്തത്. മര്‍ദ്ദന വിവരം പുറത്ത് പറയരുതെന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.