ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/dZGGsM8p5d8YJcivksfx.jpg)
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി.
Advertisment
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി.
സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും.