/sathyam/media/media_files/F1jrJoja3BdsaPg3am6o.jpg)
കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണ വിവരമറിഞ്ഞ് എത്തിയ തന്നോട് 'വീട്ടുകാർ അറിഞ്ഞോ' എന്നാണ് ഡീൻ ചോദിച്ചതെന്ന് മൃതദേഹം വൈത്തിരിയിൽ നിന്ന് ബത്തേരിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ നിഖിൽ.
എന്നാൽ ഇതിന് വിരുദ്ധമാണ് കഴിഞ്ഞ ദിവസം ഡീൻ ഉന്നയിച്ച വാദം. 1.45 ന് വിവരം അറിഞ്ഞുവെന്നും ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കളെ അറിയിച്ചു എന്നുമായിരുന്നു ഡീൻ എം കെ നാരായണൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
സിദ്ധാർത്ഥന്റെ മരണ വിവരം അറിഞ്ഞത് ഫെബ്രുവരി 18 നു വൈകീട്ട് 3.15 നാണെന്ന് നിഖിൽ പറഞ്ഞു. നെടുമങ്ങാട് നിന്ന് സഹപ്രവർത്തകൻ വിളിച്ചപ്പോഴാണ് അറിയുന്നത്. ഉടനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോയി.
ആശുപത്രിയിൽ പിജി വിദ്യാർത്ഥികളുണ്ടായിരുന്നു. തുടർന്ന് വൈത്തിരി സ്റ്റേഷനിൽ പോയി. പൊലീസ് വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ ഡീൻ അവിടെയുണ്ട്.
താൻ ആരാണെന്ന് ഡീൻ ചോദിച്ചു, നെടുമങ്ങാട് നിന്ന് വിവരം വിളിച്ചറിയിച്ചത് പ്രകാരം വന്നതാണെന്ന് പറഞ്ഞു. വീട്ടുകാർ അറിഞ്ഞോ എന്നായിരുന്നു ഡീനിൻ്റെ മറുചോദ്യമെന്ന് ആംബുലൻസ് ഡ്രൈവർ നിഖിൽ പറഞ്ഞു.