സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി; പുതിയ വിസിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
sidharthan

ഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എസ് അനില്‍. അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സിദ്ധാര്‍ഥന്റെ കുടുംബത്തെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിസിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് വെറ്ററിനറി സര്‍വകലാശാല വിസിയായി ഡോ. കെ എസ് അനില്‍ ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് വിസി സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയത്.

സിദ്ധാര്‍ഥന്റെ കുടുംബത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും അന്വേഷണത്തിനു പൂര്‍ണ സഹകരണം നല്‍കുമെന്നും വിസി പറഞ്ഞു.

Advertisment