New Update
/sathyam/media/media_files/q13YQFjvFkXcdVqLlQCZ.jpg)
കല്‍പറ്റ: ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തിച്ച കടയുടമയെ പൊലീസ് പിടികൂടി. വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ച വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) ആണ് പിടിയിലായത്.
Advertisment
ഫെബ്രുവരി 26നായിരുന്നു സംഭവം. അഗ്‍നിരക്ഷാ സേനയും പൊലീസും നാട്ടുകാരും അവസരോചിതമായി പ്രവർത്തിച്ചതിലൂടെയാണ് അന്ന് വന്‍ ദുരന്തം ഒഴിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിച്ചത് സൂപ്പര്‍മാര്‍ക്കറ്റ് കടയുടമയാണെന്ന് കണ്ടെത്തിയത്.