വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകി, വിദ്യാർഥി ഷോക്കേറ്റ് മരിച്ചു; ഉടമ അറസ്റ്റിൽ

മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞിരുന്നു.

New Update
kerala police1

മേപ്പാടി : വിനോദ സഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാർഥി റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു.

Advertisment

കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി കെ ഷറഫുദ്ദീൻ (32) ആണ് പിടിയിലായത്. ദിണ്ടിഗൽ, മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ബാലാജി (21) ആണ് ഷോക്കേറ്റു മരിച്ചത്.

വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞിരുന്നു.

സംഭവം നടന്നയുടൻ മേപ്പാടി പൊലീസ് സംഭവസ്ഥലം സീൽചെയ്തിരുന്നു. തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറും ഫൊറൻസിക് വിദഗ്ധരും കെ എസ് ഇ ബി അധികൃതരും പരിശോധനാ നടത്തി റിപ്പോർട്ട് പൊലീസിന് കൈമാറി.

Advertisment