പ്രതികളെല്ലാവരും അനുശോചന യോഗത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു; അനുശോചന യോഗത്തിന് കൊല്ലാൻ നേതൃത്വം കൊടുത്തവരുടെയും ഡീനിന്റെയും മൗനമായ പിന്തുണയുണ്ടായിരുന്നു; സിദ്ധാര്‍ത്ഥന് മർദ്ദനമേറ്റതിനെക്കുറിച്ച് കോളേജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന് ടി സിദ്ദിഖ്

New Update
siddigue

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന് മർദ്ദനമേറ്റതിനെക്കുറിച്ച് കോളേജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന ആരോപണവുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. പ്രതികളെല്ലാവരും അനുശോചന യോഗത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

Advertisment

അനുശോചന യോഗത്തിന് കൊല്ലാൻ നേതൃത്വം കൊടുത്തവരുടെയും ഡീനിന്റെയും മൗനമായ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പറയാനുള്ള കാര്യങ്ങൾ ഡീൻ തടഞ്ഞു. ഡീനിന്റെ ഭാഗത്തുനിന്ന് അക്രമ സംഭവങ്ങളെ അമർച്ച ചെയ്യാനുള്ള സമീപനമാണ് ഉണ്ടായത്. പ്രതികളെക്കുറിച്ച് ഡീനിന് അറിയാം.

വിവരങ്ങൾ പുറത്താകാതിരിക്കാൻ ഡീനിന് നിർബന്ധമുണ്ടായിരുന്നുവെന്നും ടി സിദ്ദിഖ് ആരോപിച്ചു. സംഭവം സ്ഥലം എംഎൽഎയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Advertisment