/sathyam/media/media_files/qsitdrKtEP93m19OhwWI.jpg)
കല്‍പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ചോരുന്ന സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്.
സര്‍ക്കാര്‍ അവഗണന കാരണമാണ് ബഹിഷ്‌കരണമെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. വയനാട്ടിലെത്താതിരുന്ന എ കെ ശശീന്ദ്രനെ ഇരുത്തി ഇനി ചര്‍ച്ചയ്ക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
യോഗത്തിന് മന്ത്രിതല സംഘമല്ല വരേണ്ടതെന്ന് ടി സിദ്ദിഖ് വിമര്‍ശിച്ചു. ജില്ലയുടെ ചുമതലയില്‍ നിന്ന് എ കെ ശശീന്ദ്രനെ ഒഴിവാക്കണം. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത്.
ചര്‍ച്ച നടത്തി കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരിഞ്ഞുനോക്കാത്ത മന്ത്രിയുടെ ചര്‍ച്ചയുമായി മുന്നോട്ട് പോകാന്‍ ഇല്ല. ജനവികാരം ഏറ്റെടുത്ത് കൊണ്ടാണ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നത്.
മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. പറഞ്ഞതൊന്നും നടന്നില്ല. വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ല തങ്ങളെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.
മുഖ്യമന്ത്രി വയനാട്ടില്‍ എത്തണമെന്ന് ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വനം മന്ത്രി ജില്ലയില്‍ എത്തിയത് മന്ത്രിമാരുടെ എസ്‌കോര്‍ട്ടിലാണ്. മുഖ്യമന്ത്രി വയനാട് എത്ത് ചര്‍ച്ച നടത്തണം. വനം വകുപ്പ് മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.