New Update
/sathyam/media/post_attachments/oTzS6Q3aRwsIMuDTVnb5.jpg)
കൽപ്പറ്റ: ലീഡർ കെ കരുണാകരന്റെ മകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാർത്തയല്ല വന്നതെന്ന് കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്. പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാൽ ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിടാൻ തനിക്ക് ഒരിക്കലുമാകില്ലെന്നും എന്നാൽ പോയില്ലെങ്കിൽ താനും മകനും ഉള്ളിൽക്കിടക്കേണ്ടിവരും എന്നാണ് അശോക് ചവാൻ പാർട്ടി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞത്.
അത്തരത്തിലെന്തെകിലും കാരണമാകും പദ്മജ പാർട്ടിവിടാൻ കാരണമെന്ന് സംശയിക്കുന്നതായും സിദ്ധിഖ് പറഞ്ഞു. ധാർമിക ശേഷിയും ഇന്റഗ്രിറ്റിയുമുള്ള ആളുകൾക്ക് മാത്രമേ ബിജെപിയെ നേരിടാനാവുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.