/sathyam/media/media_files/2025/01/03/50EGIWArXk5CfaprpCyX.jpg)
വയനാട് : വയനാട്ടിലെ വെള്ളാർമ്മല സ്കൂളിലെ കുട്ടികളെ ചേർത്ത് പിടിച്ചുകൊണ്ട് തനിമ കുവൈത്തിന്റെ 'ചെപ്പ്' പദ്ധതി ആരംഭിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രയാസത്തിലായ വയനാട്-ചൂരൽമല-വെള്ളാർമല സ്കൂളിലെ കുട്ടികളെ മാനസ്സികമായും -ശാരീരികവുമായി ശാക്തീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ചെപ്പ് ( ചിൽഡ്രൻ ഹ്യൂമൺ എൻറിച്ച്‌മെന്റ് പ്രോഗ്രാം ) പദ്ധതിക്ക് തുടക്കമായി.
നിലവിൽ കുട്ടികൾക്ക് താത്കാലിക പഠനസൗകര്യം ഒരുക്കിയിട്ടുള്ള മേപ്പാടിയിലെ സ്കൂളിൽ തനിമയുടെ നേതൃത്വത്തിൽ പദ്ധതി വിശദീകരണത്തിനായി യോഗം ചേർന്നു. ഹാർഡ് കോൾ അംഗം ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രധാന അധ്യാപകൻ ദിലീപ് കുമാർ, വേൾഡ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ ദേശീയ വൈസ് പ്രസിഡന്റ് റോയ് മാത്യു , വെള്ളാർമല സ്കൂളിലെ അദ്ധ്യാപകൻ ഉണ്ണിമാഷ്, മറ്റ് തനിമ ഹാർഡ് കോർ മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ചെപ്പിന്റെ കൺവീനർമാരായ എബി പോൾ സ്വാഗതവും ബീന പോൾ നന്ദിയും അറിയിച്ചു. സംരംഭത്തിന് നേതൃത്വമായി എബി, ബീന, ബിബിൻ തുടങ്ങിയവരും രംഗത്തുണ്ട്.