ആന ചരിഞ്ഞത് വിദഗ്ധ പരിശോധന നടത്താനിരിക്കേ, മരണകാരണത്തിൽ വ്യക്തതയില്ല

New Update
thannir

വയനാട്: മാനന്തവാടിയില്‍ വച്ച് വെള്ളിയാഴ്ച പിടികൂടി കർണാടകയെ ഏൽപ്പിച്ച  തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം  വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധന നടത്താനിരിക്കവേയാണ് ചരിഞ്ഞത്.  ആന ചരിഞ്ഞ സംഭവത്തിൽ സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. 

ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് സുതാര്യമായി അന്വേഷണം നടക്കും.

വിജിലന്‍സിൻ്റേയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ണാടക- കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ആനയെ മയക്കുവടി വയ്ക്കാൻ സമയം വൈകി എന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. ആനയെ മയക്കുവെടി വയ്ക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.  

ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ലെന്നും മന്ത്രി ശശീന്ദ്രൻ ഓർമിപ്പിച്ചു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു എന്നും മന്ത്രി പറഞ്ഞു. 

Advertisment