Advertisment

വയനാട്‌ വാകേരിയിൽ കടുവയെ പിടികൂടുന്നതിനായി വീണ്ടും കൂട് സ്ഥാപിച്ചു; പ്രദേശത്തുള്ളത് വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട ഡബ്ലിയു എൽ 39 എന്ന പെൺകടുവ

New Update
V

കല്പറ്റ: വയനാട്‌ വാകേരി മൂടക്കൊല്ലിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവക്കായി വീണ്ടും കൂടുകൾ സ്ഥാപിച്ചു. മൂടക്കൊല്ലിയിലെ പന്നി ഫാമിന്റെ സമീപത്താണ്‌ വനം വകുപ്പ്‌ കൂട്‌ സ്ഥാപിച്ചത്‌‌. കടുവയുടെ സാന്നിദ്ധ്യമുള്ള സ്ഥലത്തെ സി സി ടിവിയിൽ കടുവയുടെ ദൃശ്യം പഞ്ഞിരുന്നു.

മൂടക്കൊല്ലി സ്വദേശികളായ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടേതാണ്‌ ഫാം. രണ്ടുതവണകളായി ഇതേ ഫാമിലെ 26 പന്നികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട ഡബ്ലിയു എൽ 39 എന്ന പെൺകടുവയാണ് പ്രദേശത്ത്‌

ഇറങ്ങുന്നതെന്ന് ‌ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്‌‌. കൂടുതൽ കൂടുകൾ സ്ഥാപിച്ച്‌ കടുവയെ പിടികൂടാനാണ്‌ വനം വകുപ്പ്‌ ശ്രമം.

Advertisment