New Update
/sathyam/media/media_files/hOX7ijizOzd3hjiHI0lO.jpg)
കൽപ്പറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Advertisment
പത്ത് വയസ് പ്രായമുള്ള കടുവ കഴിഞ്ഞ ദിവസം തെക്കേ പുന്നപ്പിള്ളിൽ വർഗീസിന്റെ പശുവിനെ ആക്രമിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിക്കുകയായിരുന്നു. കൂട് സ്ഥാപിച്ചതിനു സമീപത്തുതന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവയെ പിടികൂടുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.