Advertisment

വയനാട് വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല

New Update
tiger

വയനാട്: മീനങ്ങാട് സിസിയിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല. മേഖലയിൽ രണ്ടിടത്താണ് കൂട് സ്ഥാപിച്ചത്.

Advertisment

ശനിയാഴ്ച പശുവിനെ കൊന്ന ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിന് സമീപവും കഴിഞ്ഞ ദിവസം ആടിനെ കൊന്ന താഴെ അരിവയൽ വർഗീസിന്റെ വീടിന് പുറകിലും ആണ് കൂടുകൾ സ്ഥാപിച്ചത്. ഇതിനിടെ പലയിടത്തും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. രണ്ടിടത്തായി വനം വകുപ്പ് സംഘം ക്യാമ്പ് ചെയ്യുകയും തെരച്ചിൽ നടത്തുകയും തുടരുകയാണ്.

മീനങ്ങാടിയിൽ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആൺകടുവയെന്ന് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയിൽ കടുവ സുരേന്ദ്രന്റെ എന്നയാളുടെ ആടിനെ കൊന്നിരുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതേ കടുവ തന്നെയാണ് അരിവയലിലും എത്തിയത്.

Advertisment