New Update
/sathyam/media/media_files/xO4NrhZjSVK3i6ZwW6lW.webp)
വയനാട്: പുൽപ്പള്ളിയിൽ വീണ്ടു കടുവയിറങ്ങിയതായി റിപ്പോർട്ട്. സുരഭിക്കവലയിൽ പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
Advertisment
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലർച്ചെ പാതി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡം കണ്ടെത്തിയത്.
ആടിനെ കടുവ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കാൽപ്പാടുകളടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഒരു മാസത്തിനിടെ ഇത്തരത്തിൽ അഞ്ചോളം വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിട്ടുള്ളതായാണ് വിവരം.
ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.