സിദ്ധാർത്ഥന്റെ മരണം; കൊലപാതകികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് മാർച്ച് ഏഴിന് യുഡിഎഫ് പ്രതിഷേധാഗ്നി

New Update
sidharthans

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സമരം പ്രഖ്യാപിച്ച് യുഡിഎഫ്. മാർച്ച് ഏഴിന് യുഡിഎഫ് പ്രതിഷേധാഗ്നി നടത്തും.

Advertisment

കൊലപാതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ടാണ് സമരാഗ്നി. 

സംസ്ഥാനത്തെ കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റിങ് ജഡ്ജിയെ ഹൈക്കോടതി നിയോഗിക്കണമെന്നും സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കേസന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment