Advertisment

ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃവീട്ടുകാർ‌ പോലീസിൽ കീഴടങ്ങി

മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കീഴടങ്ങിയത്. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

New Update
darshana.jpg

കൽപ്പറ്റ: വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പ്രതികൾ പോലിസിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കീഴടങ്ങിയത്. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Advertisment

കഴിഞ്ഞ മാസം 13നാണ് ദർശന അഞ്ചുവയസുള്ള മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്. ഇതിനു പിന്നാലെ ദർശനയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയിരുന്നു. ദർശന മൂന്നു മാസം ഗർഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസത്തിന് ശേഷം ഭർതൃഗൃഹത്തിൽ നിന്ന് മകൾ കൊടിയപീഡനം ഏൽക്കേണ്ടിവന്നതെന്ന് ദർശനയുടെ കുടുംബം ആരോപിച്ചിരുന്നു.

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഭർത്താവിന്റെ അച്ഛൻ ദർശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാർ പുറത്തുവിട്ടിരുന്നു.



മുമ്പ് രണ്ട് തവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും അതിന് നിർബന്ധിച്ചതോടെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്. സർക്കാർ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോഴാണ് ദർശന ജീവനൊടുക്കുന്നത്. വിഷം കഴിച്ച ശേഷമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയത്.  

2016 ഒക്ടോബർ 23നായിരുന്നു ദർശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് ദർശന ജീവനൊടുക്കിയത്. ഭർത്താവ് മാത്രമല്ല, ഭർതൃ വീട്ടുകാരും മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

 

Advertisment