New Update
/sathyam/media/media_files/rWCxMe5JxKGnIDfzvO04.jpg)
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ വിജിലന്‍സ് പിടികൂടി. സുൽത്താൻ ബത്തേരി എസ്ഐ സി.എം.സാബുവാണ് പിടിയിലായത്. 40,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്.
Advertisment
കേസിലെ പ്രതി തന്നെയാണ് വിജിലൻസിന് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദേശമുണ്ടായിരുന്നു.
ഈ നിർദേശം പരാതിക്കാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്‌ഐ പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.