മുട്ട കൊണ്ടുവന്ന ലോറി മറിഞ്ഞ് മുട്ട പൊട്ടിയൊഴുകി വയനാട് ചുരത്തിൽ ബൈക്കുകൾ മറിഞ്ഞു

New Update
lorryaccident-2023-12-d2c4dd23154c367a3a9df331b08245c9-3x2.jpg

കൽപ്പറ്റ: വയനാട് ചുരത്തില്‍ ലോറി മറിഞ്ഞ് കോഴിമുട്ട റോഡിൽ പൊട്ടി ഒഴുകി. ഒന്നാം വളവിനു സമീപമാണ് തമിഴ്നാട്ടിൽനിന്ന് കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡിൽ തന്നെയാണ് ലോറി മറിഞ്ഞത്.

Advertisment

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയില്‍നിന്നും മുട്ടപൊട്ടി റോഡിലൂടെ പരന്നൊഴുകി. ഇതുകാരണം നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ തെന്നി വീണു. ബൈക്ക് യാത്രികരായ ചിലർക്ക് നിസാര പരിക്കേറ്റു. പിന്നീട് പൊലീസും ചുരം സംരക്ഷണ പ്രവർത്തകരും സ്ഥലത്തെത്തി വെള്ളം ഒഴിച്ച്‌ റോഡ് വൃത്തിയാക്കുകയായിരുന്നു.

Advertisment