New Update
/sathyam/media/media_files/vjOI99wdKnbBA6SCiTvX.jpg)
വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിംഗ് മർദ്ദനം നടന്നെന്ന പരാതിയിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥി ശബരീനാഥനെ സഹപാഠികൾ അക്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ.
Advertisment
സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. പരിക്കേറ്റ ശബരീനാഥൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വകുപ്പ്‌തല നിർദ്ദേശം നൽകിയിരുന്നു.