കൈത്തറി വസ്ത്ര ഡയറക്ടറേറ്റും വയനാട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി എൽപി, യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

New Update
wayanad painting competetion

വയനാട്: പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രചരാണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലയിലെ എൽ.പി. യു.പി, ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.   

Advertisment

മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിൽ എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ സ്ക്കൂളുകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 

painting competetion-2

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ വിനയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ അശ്വിൻ, പി.കുമാർ അധ്യക്ഷത വഹിച്ചു. 

painting competetion

പരിപാടിയിൽ ഡെപ്യൂട്ടി രജിസ്ട്രാർ വി.എൻ സജിത് കുമാർ, വൈത്തിരി താലൂക്ക് ഓഫീസിലെ ഉപജില്ല വ്യവസായ ഓഫീസർ അയ്യപ്പൻ, ജില്ലാ വ്യവസായ കേന്ദത്തിലെ ഉപജില്ല വ്യവസായ ഓഫീസർ മുഹമ്മദ് നയിം, വൈത്തിരി താലൂക്ക് ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്‍പെക്ടർ രാജിമോൾ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Advertisment