Advertisment

വയനാട് ചുരത്തിലെ യാത്രാ ദുരിതം; പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കർമ്മസമിതി സംഘടിപ്പിക്കുന്ന  പ്രതിഷേധജ്വാല വെള്ളിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
poozhithodu road

വയനാട്: വർഷങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെയോ, നിത്യേന ചുരം റോഡുകളിൽ ആയിരങ്ങൾ യാത്രാകുരുക്കിൽപെട്ട് അനുഭവിക്കുന്ന യാതനകൾ കണക്കിലെടുത്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിക്കാൻ - ഇക്കാര്യത്തിൽ ബജറ്റിൽ ഒരു പരാമർശത്തിന്നു പോലും ശ്രമിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച സമരജ്വാല തീർക്കാൻ കർമ്മസമിതി തീരുമാനിച്ചു.

Advertisment

മലകളാലും കാടുകളാലും ചുറ്റപ്പെട്ട് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജില്ലയാണ് വയനാട്. മഴക്കാലങ്ങളിൽ ചുരം ഇടിഞ്ഞും മരങ്ങൾവീണും വയനാട് ഒറ്റപ്പെടുന്നത് പതിവാണ്.

ബ്രിട്ടിഷുകാരുടെ കാലത്ത് പണിത ചുരം പാതകളാണ് ഇന്നും സഞ്ചാരത്തിനാധാരം. താമരശ്ശേരി ചുരം വഴി കടന്നുപോകുന്ന എന്‍എച്ച് 766 ൽ ബന്ദിപ്പൂരിൽ രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ യാത്രാ ചരക്കു നിക്കങ്ങൾ പ്രതിസന്ധിയിലാണ്. 

ടൂറിസ്റ്റുകൾ അടക്കം നിരവധി പേർ ഓരോ ദിവസവും ചുരത്തിൽ കുടുങ്ങി പ്രയാസങ്ങൾ അനുഭവിക്കുകയാണ്. യാത്രാതടസ്സങ്ങൾ നീക്കി ജനങ്ങളുടെ പ്രയാസങ്ങൾക്കറുതി വരുത്താൽ അധികൃതർ തയ്യാറാവുന്നില്ല. മനുഷ്യാവകാശ കമിഷൻ വരെ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

കഴിഞ്ഞകാല ഭരണാധികാരികൾ ദീർഘവീക്ഷണത്തൊടെ 1994 ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ വയനാട്ടിലെക്ക് പൂഴിത്തോട് പടിഞ്ഞാറത്തറ വഴി ചുരമില്ലാപ്പാത കണ്ടെത്തുകയും അതിൻ്റെ 70% പണിപൂർത്തികരിച്ചതുമാണ്. 

സർക്കാർ മാറി തുടർന്നുവന്നവർ സൗകര്യപൂർവ്വം വിസ്മരിച്ചു. കഴിഞ്ഞ 30 വർഷങ്ങളായി റോഡ് തടസ്സപ്പെടിരിക്കുന്നു. വനം വകുപ്പു തെറ്റായ റിപ്പോർട്ടു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഒരു നല്ല നാഷണൽ ഹൈവെയായി മാറ്റാൻ കഴിയുന്ന റോഡാണിത്.

കഴിഞ്ഞ ഏതാനും വർഷമായി ഈ റോഡ് യാഥാർത്ഥ്യമായി കിട്ടാൻ വേണ്ടി കർമ്മസമിതികൾ വിവിധങ്ങളായ സമരപ്രക്ഷോഭങ്ങൾ നടത്തിവരുന്നു.

ജന23 ന് കോഴിക്കോട് ഭാഗത്തെതടക്കം പൂഴിത്തോട് വയനാട് റേഡിൻ്റെസർവ്വെ പൂർത്തിയാക്കുകയുണ്ടായി. വയനാട് എംഎല്‍എ ഒ.ആർ കേളു നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും പൊതു മരായത്ത് മന്ത്രി മഹമ്മദ് റിയാസ് അനുകൂലമായി മറുപടി പറയുകയും ചെയ്തതോടെ ജനങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു.

എന്നാൽ ബജറ്റിൽ ഇക്കാര്യത്തിൽ ഒരു നേരിയ പരാമർശം പോലും നടത്തി കണ്ടില്ല. ജനങ്ങൾ കടുത്ത നിരാശയിലാണ്. ബജറ്റ് പാസാക്കുന്ന വേളയിലെങ്കിലും പ്രശ്നത്തിൻ്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെട്ട് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സമര സമിതി. 

വർഷങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളൊ, വളരെക്കാലമായി ചുരത്തിൽ നിത്യേന ദുരിതമനുഭവിക്കുന്ന ടൂറിസ്റ്റുകളടക്കമുള്ള ആയിരങ്ങളുടെ കഷ്ടപ്പാടുകളും അധികൃതർ അവഗണിക്കുകയാണ്. 

ഇതിൽ പ്രതിഷേധിക്കാൻ എല്ലാ നാട്ടുകാരോടും കർമ്മ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് പടിഞ്ഞാറത്തറയിൽ സംഘടിപ്പിക്കുന്ന സമരജ്വാല കൽപ്പറ്റ എംഎല്‍എ ടി സിദിഖ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ചെമ്പനോടയിലും പ്രതിഷേധ സമരം നടക്കും. എല്ലാനാട്ടു കാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സമരസമിതി.

Advertisment