ഹിന്ദി മേഖലയില്‍ രാഹുല്‍. തെക്കേ ഇന്ത്യയില്‍ ഇനി പ്രിയങ്ക നയിക്കും. വയനാട് സ്ഥിരം മണ്ഡലമാക്കി മാറ്റാനുറച്ച് പ്രിയങ്ക ! വ്യക്തിപരമായ കാരണങ്ങളാല്‍ മല്‍സരിക്കേണ്ടെന്ന് തീരുമാനിച്ച പ്രിയങ്കയെ അനുനയിപ്പിച്ചത് രാഹുല്‍ ഗാന്ധി !

തനിക്കൊപ്പം സഹോദരികൂടി പാര്‍ലമെന്‍ററി രംഗത്ത് ഒരേ തട്ടകത്തില്‍നിന്നും വരുന്നത് രാഹുല്‍ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാലാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക മല്‍സരിക്കാകിരുന്നത്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
rahul gandhi priyanka gandhi-2

വയനാട്: ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമേ ഇനി യുപിയിലോ ഹിന്ദി മേഖലയിലോ പാര്‍ലമെന്‍ററി രംഗത്ത് ഉണ്ടാകൂ എന്ന് തീരുമാനം. പ്രിയങ്കാ ഗാന്ധിയെ രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട്ടില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്‍റെ പശ്ചാത്തലത്തിലാണ്. അതായത് ഭാവിയിലും പ്രിയങ്കയുടെ ഏക മണ്ഡലമായി വയനാട് മാറും എന്നുറപ്പായി.


Advertisment

വടക്കേ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയും തെക്കേ ഇന്ത്യയില്‍ പ്രിയങ്കയും ഇനി കോണ്‍ഗ്രസിനെ നയിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ പിറ്റേ ദിവസം തന്നെ സത്യം ഓണ്‍ലൈന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


യുപിയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് നിര്‍ണായക നെടുനായകത്വം വഹിച്ചത് പ്രിയങ്കയായിരുന്നു. എസ്‍പിയുമായുള്ള സഖ്യത്തിന് മുന്‍കൈയ്യെടുത്ത പ്രിയങ്ക അതിനു മുമ്പായി സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രധാന രാഷ്ട്രീയ ശക്തികളിലൊന്നായി തിരികെ കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഈ മുന്നേറ്റം മനസിലാക്കിയാണ് സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ തീരുമാനിച്ചത്.

തനിക്കൊപ്പം സഹോദരികൂടി പാര്‍ലമെന്‍ററി രംഗത്ത് ഒരേ തട്ടകത്തില്‍നിന്നും വരുന്നത് രാഹുല്‍ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാലാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക മല്‍സരിക്കാതിരുന്നത്.


എന്നാല്‍ വയനാടിനെ സംബന്ധിച്ചുള്ളത് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യമാണ്. രാഹുലിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വര്‍ഷം, ഈ മോശം കാലത്ത് രാഹുലിന് രാഷ്ട്രീയ അഭയം ഒരുക്കിയത് വയനാടാണ്. രണ്ടാം തെരഞ്ഞെടുപ്പില്‍ ഇത്തവണ ഭൂരിപക്ഷം ഉയര്‍ത്തി നല്‍കിയായിരുന്നു ഈ നാട് രാഹുലിനെ അനുഗ്രഹിച്ചത്. 


അതിനാല്‍ തന്നെ രാഹുലിന് വയനാടിനോട് കടപ്പാടാണുള്ളത്. ആ കടപ്പാടാണ് വയനാടിനെ കൈയ്യൊഴിയാതെ സഹോദരിയെ തന്നെ പകരക്കാരിയാക്കി മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെ വികാരം.

പ്രിയങ്ക തല്‍ക്കാലം പാര്‍ലമെന്‍ററി രംഗത്തേയ്ക്ക് വരാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിന് വ്യക്തിപരമായ ചില കാരണങ്ങളുണ്ട്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് പാര്‍ലമെന്‍ററി രംഗത്തേയ്ക്ക് വരാന്‍ താല്‍പര്യം ഉണ്ട്.

പക്ഷേ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസിലെ മറ്റേതെങ്കിലും നേതാക്കളോ ഇത് അംഗീകരിക്കുന്നില്ല. അതാകാം പ്രിയങ്ക ഇതുവരെ മല്‍സരത്തിനൊരുങ്ങാന്‍ തയ്യാറാകാതിരുന്നതെന്നാണ് അനുമാനം. 

പക്ഷേ ഇത്തവണ രാഹുല്‍ തന്നെ നിര്‍ബന്ധിച്ചപ്പോള്‍ പ്രിയങ്ക വഴങ്ങുകയായിരുന്നു. അതിനാല്‍ ഇനി വയനാടല്ലാതെ മറ്റൊരു സീറ്റിലും പ്രിയങ്ക മല്‍സരിച്ചേക്കില്ല.

Advertisment