Advertisment

രാഹുല്‍ ഗാന്ധിയുടെ 'രണ്ടാം വരവ് ' ലോട്ടറിയാകുന്നത് യുഡിഎഫിന് ! രാഹുല്‍ മല്‍സരിക്കുന്ന തെരഞ്ഞെടുപ്പില്‍ 20 / 20 ലക്ഷ്യം അനായാസം നേടാനാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ! വയനാട് വീണ്ടും താരമാകും

ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേചെയ്തതോടെ രാഹുല്‍ വീണ്ടും വയനാട് എംപിയായി മാറിയിരിക്കുന്നു. കേരള സമൂഹം വലിയ ആവേശത്തോടെയാണ് വിധിയെ സ്വാഗതം ചെതത്. മാത്രമല്ല, വിധി സ്റ്റേ ചെയ്തത് സുപ്രീം കോടതി ആണെന്നതിനാല്‍ ഇനി ഈ കേസില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉടനെങ്ങും ഉണ്ടാകാനും സാധ്യതയില്ല.

New Update
rahul gandhi-5

വയനാട്: 'മോദി' പരാമര്‍ശത്തിന്‍റെ പേരിലുള്ള അയോഗ്യത നീങ്ങിയതോടെ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ താരമാകും. രാഹുലിനെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ വയനാട് എംപിയായി രാഹുല്‍ തുടരും. അടുത്ത തവണയും കേരളത്തില്‍ നിന്നു തന്നെ അദ്ദേഹം മത്സരിക്കുമെന്നും ഉറപ്പായി.

Advertisment

ഇത് ഏറ്റവും ഗുണം ചെയ്യുക കേരളത്തിലാകും. വിധിയോടെ വയനാട് എംപി എന്ന അദ്ദേഹത്തിന്‍റെ പദവി നഷ്ടമായിരുന്നു. മാത്രമല്ല വിധിക്ക് സ്റ്റേ ലഭിച്ചില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മല്‍സരിക്കാനാകില്ലായിരുന്നു.

ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേചെയ്തതോടെ രാഹുല്‍ വീണ്ടും വയനാട് എംപിയായി മാറിയിരിക്കുന്നു. കേരള സമൂഹം വലിയ ആവേശത്തോടെയാണ് വിധിയെ സ്വാഗതം ചെതത്. മാത്രമല്ല, വിധി സ്റ്റേ ചെയ്തത് സുപ്രീം കോടതി ആണെന്നതിനാല്‍ ഇനി ഈ കേസില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉടനെങ്ങും ഉണ്ടാകാനും സാധ്യതയില്ല.

രാഹുല്‍ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം എന്ന നിലയില്‍ അതിന്‍റെ നേട്ടം കേരളത്തിലെ യുഡിഎഫിന് ലഭിക്കുക സ്വാഭാവികമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതോടെ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ ജനവിധി തേടും എന്നുറപ്പായി. കഴിഞ്ഞ തവണ 20 -ല്‍  19 നേടിയ യുഡിഎഫ് ഇത്തവണ 20 -ഉം നേടുമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ഉറപ്പ് ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിന്‍റെ ഭാഗമായി മാറും. 

Advertisment