വയനാട്: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വിദ്യാഭ്യാസ സമിതി രൂപികരിച്ച് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തനരീതികള്‍, പ്രാവര്‍ത്തികമാക്കേണ്ട വിഷയങ്ങള്‍, പരിഷ്‌ക്കരിക്കേണ്ടത് സംബന്ധിച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സെബാസ്റ്റ്യന്‍ അവതരണം നടത്തി.
യോഗത്തില്‍ പങ്കെടുത്ത വിവിധ വകുപ്പുകളെ ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിദ്യാഭ്യാസ മേഖല അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളും ലഹരി വ്യാപനം, വിളവെടുപ്പ് കാലത്ത് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്, പരീക്ഷ വേളകളിലെ സ്‌ക്രൈബ് ഉപയോഗം തുടങ്ങീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.