New Update
/sathyam/media/media_files/6qJAm0IkNSfw7jCFE6N7.jpg)
വയനാട്: നടവയലിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി. വയനാട് നീർവാരത്ത് ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് പ്രദേശവാസികൾ പള്ളിപ്പുലിയെ കണ്ടത്. നീർവാരത്തെ കൈത്തോടിൽ അവശനിലയിലാണ് പുലിയെ കണ്ടെത്തിയത്. എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയെയാണ് കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയെ കാടുകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Advertisment
അസുഖം ബാധിച്ച് അവശനിലയിലാണ് പുലിയുള്ളത്. ദേഹത്ത് പരിക്കുകളുണ്ടോ എന്നത് വിശദമായി പരിശോധിച്ചാൽ മാത്രമേ മനസിലാവുകയുള്ളു എന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വച്ച് പുലിയെ പിടികൂടാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്.