New Update
/sathyam/media/media_files/KxXv8B828VoZBxry0ICy.jpg)
കല്‍പറ്റ: വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ഭാര്യ ഷിനിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്.
Advertisment
മക്കളുമായി വീട്ടിൽനിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലം 2021 ഓഗസ്റ്റ് 25നാണ് ഷിനിയെ കൊലപ്പെടുത്തിയത്. ചായ്പിൽ സൂക്ഷിച്ച മണ്ണെണ്ണ ഷിനിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.