ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/qbbCev8daP2M4PeKcEsh.jpg)
വയനാട്: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നടവയല്‍ ചീരവയല്‍ പുലയംപറമ്പില്‍ ബെന്നി (56) ആണ് മരിച്ചത്.
Advertisment
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പരിക്കേറ്റത്. വീടിന് സമീപത്തെ നെല്‍പാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ എത്തിയതായിരുന്നു ബെന്നി. കാട്ടാന പാഞ്ഞടുത്തപ്പോള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇതിനിടെ കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഒരുക്കിയ കമ്പിയില്‍ തട്ടി തെറിച്ചുവീഴുകയായിരുന്നു.
ഇതോടെ കാലില്‍ സാരമായി മുറിവേറ്റു. മുറിവില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.