New Update
/sathyam/media/media_files/zHaXZqZ32ymjsgggFX0k.jpg)
കല്‍പറ്റ: കോൺക്രീറ്റ് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവ് മരിച്ചു. കണിയാമ്പറ്റ മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബീനാച്ചിയിൽ കോൺക്രീറ്റ് കട്ടിംഗ് ജോലിക്കിടെയാണ് അപകടമുണ്ടായത്.
Advertisment
പരിക്കേറ്റ താജുദ്ദീനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഫാത്വിമ. ഭാര്യ: ജസീന. മക്കൾ: സിനാൻ, സിയാദ്, സന ഫാത്വിമ.