New Update
/sathyam/media/media_files/86rtAclWTzwSx6zDyjwm.jpg)
മാനന്തവാടി: വയനാട്ടിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായ കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്.
Advertisment
വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശ്രീലത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)