കല്‍പറ്റ: മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള കുടിവെള്ളം നിലവില്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം. ഇനിയുള്ള സഹായങ്ങളില്‍ കുടിവെള്ളം ഒഴിവാക്കണമെന്ന് ഭരണകൂടം അഭ്യര്‍ത്ഥിച്ചു.
പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും വയനാടിന് ലഭിക്കുന്ന എല്ലാവിധത്തിലുമുള്ള സഹായങ്ങള്‍ക്ക് കളക്ടര്‍ നന്ദി അറിയിച്ചു.