വയനാട്ടിൽ പോലീസിന് നേരെ വെടിയുതിർത്ത് മാവോയിസ്റ്റ് സംഘം

ഇലക്ഷൻ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജനവാസ മേഖലയിൽ തോക്കു ധാരികളായ മാവോയിസ്റ്റുകൾ എത്തുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

New Update
kerala police1

വയനാട്: വയനാട് കമ്പമലയിൽ പോലീസിന് നേരെ മാവോയിസ്റ്റ് സംഘത്തിൻ്റെ  വെടിവെയ്പ്പ്. മേഖലയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രദേശത്ത് പരിശോധന തുടരുന്ന ഘട്ടത്തിലാണ് തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. 

Advertisment

ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറയുന്നു. ഇതോടെ പ്രദേശത്ത് പൊലീസിൻ്റെ പരിശോധന തുടരുകയാണ്. കമ്പമല - ആറളം വനമേഖലയിലാണ് സംഭവം. മാനന്തവാടി ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

ഇലക്ഷൻ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജനവാസ മേഖലയിൽ തോക്കു ധാരികളായ മാവോയിസ്റ്റുകൾ എത്തുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നതിൻ്റെ തെളിവാണ് ഇപ്പോൾ സംഭവിച്ച വെടിവെയ്പ്. 

Advertisment