New Update
/sathyam/media/media_files/7enVYHBEwRwHzUayokBC.jpg)
മാനന്തവാടി: മദ്രസാധ്യാപകനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. എടവക കമ്മോം കെ.സി. ഹൗസിൽ മൊയ്ദു(32)വിനെയാണ് മാനന്തവാടി എസ്.ഐ. ജാൻസി മാത്യു അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മൊയ്തുവിനെ റിമാൻഡ് ചെയ്തു.