New Update
/sathyam/media/media_files/zFFnv5qyJqwq1acJ6QPR.jpg)
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് സ്വദേശി രാജു(52)വാണ് മരിച്ചത്. ഞായറാഴ്ച സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ കല്ലുമുക്കില്‍ വച്ചാണ് കാട്ടാന അക്രമിച്ചത്.
Advertisment
ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാവ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മരിച്ചു. കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.