New Update
/sathyam/media/media_files/gqvEjeyk6UO166s1zETh.jpg)
സുൽത്താൻ ബത്തേരി: വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരുക്ക്. നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണ (45) നാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തിൽ കൃഷ്ണന്റെ കൈയ്ക്കും കാലിന് സാരമായി പരുക്കേറ്റു.
Advertisment
ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് നാലുമണിയോടെ കാട്ടിൽ വിറക് ശേഖരിക്കാൻ പോകുന്നതിനിടെയാണ് കൃഷ്ണനെ കരടി ആക്രമിച്ചത്.