New Update
/sathyam/media/media_files/otUGH4npCrne6Xww2pcb.jpg)
വയനാട്: പനിയെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്.
Advertisment
വൈത്തിരി സ്വദേശി അര്‍ഷാദും, ഷഹാനയും ഈ മാസം 11നാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്പ് ചെറിയ പനി ഉണ്ടായിരുന്നെങ്കിലും അന്ന് വൈകുന്നേരത്തെ രോഗം ശക്തമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.