കൊച്ചി: ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്കാരിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തത്ത്വമസി പുരസ്കാരത്തിന്, മുൻ മന്ത്രിയും സാംസ്കാരിക മേഖലയിൽ ശ്രദ്ധേയനുമായ ജി. സുധാകരൻ അർഹനായി. കറ പുരളാത്തതും സത്യസന്ധവുമായ രാഷ്ട്രീയ - സാംസ്കാരിക മേഖലകളിലെ സമഗ്രമായ ഇടപെടലുകളെ വിലയിരുത്തിക്കൊണ്ടാണ് ഈ അവാർഡിന് ജി. സുധാകരനെ തിരഞ്ഞെടുത്തത് എന്ന് ജൂറി വിലയിരുത്തി. 11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തത്ത്വമസി - ജ്യോതിർഗമയ പുരസ്കാരത്തിന് ദീപിക രഘുനാഥും തത്ത്വമസി - സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് ഉണ്ണിക്കൃഷ്ണൻ കുണ്ടയത്തും അർഹരായി.
/filters:format(webp)/sathyam/media/media_files/2025/08/01/thathvamasi-puraskara-jethakkal-2025-08-01-14-30-54.jpg)
ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾക്ക് യഥാക്രമം ഡോ. സി. ഗണേഷ് (നോവൽ) സുജിത് ഭാസ്കർ (നോവൽ), രാജീവ് ജി. ഇടവ (കഥ), ഡോ. വള്ളിക്കാവ് മോഹൻദാസ് (ജീവചരിത്രം), ജോസഫ് നമ്പീമഠം (പ്രവാസ സാഹിത്യം), എം. ടി ഗിരിജാകുമാരി (കവിത) നാലപ്പാടം പത്മനാഭൻ (കവിത), വി.ഗീത (പഠനം), ദിപി ഡിജു (ബാലസാഹിത്യം), രവി കൊല്ലംവിള (ബാലസാഹിത്യം), കെ. എ. ദർശിനി (കവിത ഇംഗ്ലീഷ് ) എന്നിവരാണ് അർഹരായത്.
ജ്യോതിർഗമയ - തത്ത്വമസി പുരസ്കാരങ്ങൾക്ക് യഥാക്രമം കാവാലം ബാലചന്ദ്രൻ (വിമർശന സാഹിത്യം), ചന്ദ്രബാബു പനങ്ങാട് (കഥ), അമ്പലപ്പുഴ ശിവകുമാർ (കവിത), മോഹൻദാസ് എവർഷൈൻ (പ്രവാസ സാഹിത്യം), ഓമനക്കുട്ടൻ മാഗ്ന (കഥ), സുരേന്ദ്രൻ ശ്രീമൂലനഗരം (ബാലസാഹിത്യം), നെടുംകുന്നം രഘുദേവ് (നോവൽ) എന്നിവർ അർഹരായി.
റിട്ട. ജസ്റ്റീസ് കമാൽപാഷ, ടി.ജി. വിജയകുമാർ, അയ്മനം ജോൺ, ബി. രാമചന്ദ്രൻ നായർ, സിജിത അനിൽ , പ്രസന്നൻ ആനിക്കാട്, സന്തോഷ് പ്ലാശ്ശേരിൽ, ബിജു കുഴുമുള്ളിൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.
/filters:format(webp)/sathyam/media/media_files/2025/08/01/thathvamasi-puraskaram-2025-08-01-14-31-37.jpg)
വിക്രമൻ പി. എൻ, ഗുപ്തൻ സി.കെ, വിജയ് മോഹൻ, ഇഗ്നേഷ്യസ് റോബർട്ട്, വിൻസൻ്റ് നെല്ലിക്കുന്നേൽ, വി.ടി കുരീപ്പുഴ, കല സാവിത്രി, സരോജിനി, കിളിരൂർ രാധാകൃഷ്ണൻ , റോയ് കെ. ഗോപാൽ, റഹ്മത്ത് ബീവി, വി. വി. ജോസ് കല്ലട എന്നിവർക്ക് ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ പ്രത്യേക ആദരവ് നൽകും.
ആഗസ്റ്റ് 9 ന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ വച്ചു നടക്കുന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. ആലപ്പുഴ എം.പി കെ. സി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും, ജസ്റ്റീസ് കമാൽ പാഷ മുഖ്യപഭാ ഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാർ സാഹിത്യ പുരസ്കാരസമർപ്പണം നടത്തും. ടി.ജി. വിജയകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സുരേഷ് വർമ്മ സ്വാഗതവും ബിജു കുഴുമുള്ളി കൃതജ്ഞതയും പറയും.