/sathyam/media/media_files/2025/06/06/taIpX97uX464CXCLjEcV.jpg)
മലമ്പുഴ: ഒരു ഭാഗത്തെ റോഡരുകിലെ കാന കോരിയ മാലിന്യം മറ്റൊരുഭാഗത്ത് റോഡരുകിൽ കൊണ്ടുവന്ന് തള്ളിയതായി നാട്ടുകാരുടെ പരാതി മലമ്പുഴ എസ്പി ലെ മധുരൈ വീരൻ അമ്പലത്തിനു മുന്നിലെ റോഡരുക്കു മുതൽ കുളപ്പരുത്തി, കുരിശടി, തുടങ്ങി മത്സ്യ സ്റ്റാൾ വരെ പലയിടങ്ങളിലാണ് മാലിന്യമടക്കമുള്ള മണ്ണ് കൊണ്ടുവന്ന് തട്ടിയിരിക്കുന്നത്.
/sathyam/media/media_files/2025/06/06/DnmWZe7WN92YuzCOd3TX.jpg)
മഴ പെയ്താൽ ഈ മാലിന്യമടങ്ങിയ മണ്ണ് ചെളിയായി റോഡിലേക് ഒഴുകുകയും ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുക, കാൽ നടയാത്രക്കാരുടെ കാലിൽ കുപ്പിച്ചില്ല്, ആണി, തുടങ്ങിയവ കേറി അപകടമുണ്ടാവാനും സാധ്യതകൾ ഏറെയാണെന്ന് നാട്ടുകാർ പറഞ്ഞു.
/sathyam/media/media_files/2025/06/06/M6sqtTXJszydamANmpP8.jpg)
മലമ്പുഴയിലേക്ക് വിനോദ സഞ്ചാരികളും നാട്ടുകാരും സഞ്ചരിക്കുന്ന പ്രധാന റോഡാണു് ഇത്. പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടേയും വിനോദസഞ്ചാരികളുടേയും ശക്തമായ ആവശ്യം. മാലിന്യം റോഡരുകിൽ തള്ളിയവരെ കണ്ടുപിടിച്ച് നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us